Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: എല്ലാ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: എസ്എസ്എല്‍സിയുടെ ഇനി നടക്കാനുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇനിയുള്ള പരീക്ഷകള്‍ ഏപ്രില്‍ 18 മുതല്‍ നടക്കും. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള മറുപടിയിലാണ് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ ഇക്കാര്യമറിയിച്ചത്.

പുതിയ പരീക്ഷാ ദിവസങ്ങള്‍ മന്ത്രി പ്രഖ്യാപിച്ചു. പുതുക്കിയ പട്ടിക പ്രകാരം പരീക്ഷ നടക്കുന്നത് ഈ ദിവസങ്ങളിലാണ്: സോഷ്യല്‍ സയന്‍സസ് രണ്ടാം പേപ്പര്‍- ഏപ്രില്‍ 18, ഫിസിക്സ്- ഏപ്രില്‍ 19, കെമിസ്ട്രി- ഏപ്രില്‍ 20, ബയോളജി- ഏപ്രില്‍ 22, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- ഏപ്രില്‍ 23.

ഇനിയുള്ള പരീക്ഷകള്‍ക്ക് പുതിയ ചോദ്യപേപ്പറുകളായിരിക്കും ഉപയോഗിക്കുക. നടന്ന പരീക്ഷകള്‍ വീണ്ടും നടത്തില്ലെന്നും മന്ത്രി അറിയിച്ചു. മൂല്യനിര്‍ണയം ഏപ്രില്‍ 27 മുതല്‍ മെയ് 15 വരെ നടക്കും. ഫലപ്രഖ്യാപനം മെയ് 25ന് നടക്കും.

ചോദ്യപേപ്പര്‍ ചോര്‍ച്ച മൂലം ഉണ്ടായ പ്രശ്നങ്ങള്‍ക്ക് താന്‍ മാതാപിതാക്കളോടും വിദ്യാര്‍ഥികളോടും മാപ്പ് ചോദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+