കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി: പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷയുടെ പുതുക്കി നിശ്ചയിച്ച തീയതികളില്‍ വീണ്ടും മാറ്റം. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഏപ്രില്‍ 15നാണ് പരീക്ഷ തുടങ്ങുക.

ഏപ്രില്‍ 20ന് തൃശൂര്‍ പൂരമായതിനാലാണ് പരീക്ഷാ തീയതികള്‍ വീണ്ടും മാറ്റിയത്. പുതിയ ഷെഡ്യൂള്‍ പ്രകാരം ഏപ്രില്‍ 15ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടക്കും. ഏപ്രില്‍ 16ന് ഫിസിക്സ്, 18ന് കെമിസ്ട്രി പരീക്ഷകള്‍. ഏപ്രില്‍ 19ന് രാവിലെ ബയോളജിയുടെയും ഉച്ചക്ക് ശേഷം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും പരീക്ഷകള്‍ നടക്കും.

മാറ്റിവച്ച പരീക്ഷകള്‍ ഏപ്രില്‍ 18ന് തുടങ്ങുമെന്നായിരുന്നു നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 20ന് തൃശൂര്‍ പൂരമാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തീയതികളില്‍ വീണ്ടും മാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു ദിവസം ഒരു പരീക്ഷ എന്ന തീരുമാനത്തില്‍ നിന്ന് വിരുദ്ധമായാണ് 19ന് രണ്ട് പരീക്ഷകള്‍ നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X