ചോദ്യപേപ്പര്‍ ചോര്‍ച്ച: രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍
കോഴിക്കോട്: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതിനോട് അനുബന്ധിച്ച് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
കോഴിക്കോട് ബാലുശേരി കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ചീഫ് സൂപ്രണ്ട് പി. രാജേന്ദ്രനെയും ഡെപ്യൂട്ടി സൂപ്രണ്ട് ആലോറ എച്ച്എസ്എസ് സ്കൂള്‍ അധ്യാപകനായ എന്‍. കെ. വിശ്വനാഥനെയുമാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
നാലിടത്ത് ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ പൊട്ടിച്ചതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കോക്കല്ലൂര്‍ സ്കൂളിലെ സോഷ്യല്‍ സയന്‍സ് രണ്ടാം പേപ്പര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പൊട്ടിച്ച നിലയിലാണ് കണ്ടത്. കോക്കല്ലൂര്‍ സ്കൂളിന് പുറമെ കണ്ണൂരിലെ ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്കൂളിലും പത്തനംതിട്ട കവിയൂര്‍ എന്‍എസ്എസ് ഹൈസ്കൂളിലും ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹൈസ്കൂളിലുമാണ് ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിച്ചത്.












Click it and Unblock the Notifications