എസ്എസ്എല്‍സി: അഞ്ച് പേര്‍ക്ക് സസ്പന്‍ഷന്‍
തിരുവനന്തപുരം: പത്താംക്ലാസിലെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അഞ്ച് സ്കൂളുകളിലെ അദ്ധ്യാപകരെ സസ്പണ്ട് ചെയ്തു.
ഇതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് വഴിഒരുക്കിയത് ഒരു അധ്യാപക സംഘടനയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയാണെന്ന് പൊലീസ് സംശയിയ്ക്കുന്നു. ഇടതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകനായിരുന്നത്രെ ഈയാള്‍. ചോദ്യകടലാസ് വിറ്റ് പണം ഉണ്ടാക്കുക ആയിരുന്നില്ല ഈയാളുടെ ലക്ഷ്യം. പകരം പത്താംക്ലാസ് പരീക്ഷാ സംവിധാനം അട്ടിമറിയ്ക്കുക മാത്രമായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉള്ളതായി സംശയിയ്ക്കുന്നുണ്ട്. ഐക്യമുന്നണി സര്‍ക്കാരിന് ഫലപ്രദമായി പത്താംക്ലാസ് പരീക്ഷ പോലും നടത്താന്‍ കഴിയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഈ തന്ത്രത്തിലൂടെ നേതാവിന് കഴിഞ്ഞെന്ന് പറയാം.
ചോദ്യപേപ്പര്‍ ആസൂത്രിതമായി ചോര്‍ത്തുകയും പലസ്ഥലത്തും ഇതിനുള്ള സഹായം ചെയ്യുകയും ചെയ്തത് ഈ നേതാവാണെന്ന് പൊലീസ് സംശയിയ്ക്കുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
ചോദ്യം ചോര്‍ത്തിയവര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ട് പരീക്ഷ മാറ്റിവയ്പിയ്ക്കാന്‍ മുന്‍കൈയെടുത്തതെന്നും പൊലീസ് കരുതുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായും ഉറപ്പിയ്ക്കാനുള്ള വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടില്ല.












Click it and Unblock the Notifications