കാറ്റില്‍ നിന്ന് വൈദ്യുതിക്ക് പദ്ധതി
തിരുവനന്തപുരം: പാലക്കാട്, ഇടുക്കി ജില്ലകളിലായി കാറ്റില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുന്ന 16 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു.
605 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കാറ്റാടി യന്ത്രങ്ങള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കാനാവും. രാമക്കല്‍മേട്ടിലെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.
മലയോരപ്രദേശങ്ങളുടെ വൈദ്യുതീകരണത്തിനായി 343 കോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30 വരെ വ്യക്തികളില്‍ നിന്ന് 1204 കോടി രൂപ കുടിശിക ഇനത്തില്‍ വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കാനുള്ളത് 121 കോടിയോളമാണെന്നും മന്ത്രി അറിയിച്ചു.
ഈ കാലയളവില്‍ ശരാശരി 18 കോടി രൂപയുടെ വൈദ്യുതി മോഷണം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications