കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പദ്ഘടന സംരക്ഷിക്കാന്‍ നടപടി വേണം

  • By Staff
Google Oneindia Malayalam News

ദുബായ്: ഇന്ത്യാക്കാരടക്കമുള്ള വിദേശികള്‍ വരുമാനത്തില്‍ ഭൂരിഭാഗവും സ്വന്തം രാജ്യത്തേക്കയക്കുന്നത് യുഎഇയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇതു തടയാന്‍ യുഎഇയില്‍ തന്നെ നിക്ഷേപം നടത്തുവാനും തങ്ങളുടെ കുടുംബത്തെ ജോലിസ്ഥലത്തേക്കു കൊണ്ടുവരാനും വിദേശജോലിക്കാരെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും റിപ്പോര്‍ട്ടിലാവശ്യപ്പെടുന്നു.

യുഎഇയിലെ 52 ശതമാനം ഇന്ത്യാക്കാരടങ്ങുന്ന വിദേശജോലിക്കാര്‍ കഴിഞ്ഞ വര്‍ഷം 400 കോടി യുഎസ് ഡോളര്‍ രാജ്യത്തു നിന്നും പുറത്തേക്കയച്ചതായി അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ് നടത്തിയ ഒരു പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ യുഎഇയിലെ സമ്പദ്ഘടന പ്രതിസന്ധിയിലാകുമെന്നും ഇതു തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

കുറഞ്ഞ വരുമാനക്കാര്‍ക്ക് അവരുടെ വരുമാനത്തില്‍ ഒതുങ്ങുന്ന പ്രത്യേക താമസൗകര്യം ഏര്‍പ്പാടാക്കിക്കൊടുക്കുകയും അതുവഴി കുടുംബത്തെ കൂടെ കൊണ്ടുവരുകയും ചെയ്താല്‍ പണം പുറത്തേക്കൊഴുകുന്നതു തടയാനാകുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

വിദേശജോലിക്കാര്‍ യുഎഇയുടെ സമ്പദ്ഘടനയില്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട്. ഇവരില്‍ 65 ശതമാനവും കരാര്‍, നിര്‍മാണ തൊഴിലാളികളാണ്. തങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ 70ശതമാനവും ഇവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്കാണ് അയക്കുന്നത്. 90 ശതമാനം ജോലിക്കാരും പരിമിതമായ സൗകര്യങ്ങളില്‍ തങ്ങളുടെ കുടുംബങ്ങളെക്കൂടാതെയാണ് ഇവിടെ താമസിക്കുന്നത്.

ഇന്ത്യാക്കാര്‍ക്കു പുറമെ 10 ശതമാനം പാകിസ്ഥാനികളും 11മുതല്‍ 15വരെ ശതമാനം അറബികളും യുഎഇയില്‍ ജോലിചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X