Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്ക് നടി ആരതി അഗര്‍വാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര നടിയായ ആരതി അഗര്‍വാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഎല്‍എ കോളനിയിലുള്ള സ്വന്തം വീട്ടില്‍ വച്ചായിരുന്നു ഇത്.

ഒട്ടും വൈകാതെ തന്നെ ജൂബിലി ഹില്‍സിലെ അപ്പോളൊ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി. ആരതി അപകട നില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട വീട്ടുകാരാണ് ആരതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആരതി കുളിമുറി വൃത്തിയാക്കാനുള്ള ആസിഡ് കുടിച്ചതായാണ് കരുതുന്നത്.

തെലുങ്ക് നടന്‍ തരുണുമായുള്ള വിവാഹ തടസമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് കരുതുന്നു. തരുണിന്റെ അമ്മയുടെ സമ്മര്‍ദ്ദം കാരണം അയാള്‍ ആരതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിയ്ക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കുറച്ച് കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹം വൈകാതെ നടക്കുമെന്ന് വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിരുന്നുല്ല. ഇരുവരുടേയും രഹസ്യ കൂടികാഴ്ചകളും തെലുങ്ക് ചലച്ചിത്ര ലോകത്ത് വാര്‍ത്തകള്‍ ഉണ്ടാക്കിയിരുന്നു.

നൂവു ലേക നേനു ലേനു എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. തുടര്‍ന്നാണ് ഇരുവരും പ്രണയബദ്ധരായത്. എന്നാല്‍ ഇരുവരുടേയും വീട്ടുകാര്‍ ഈ വിവാഹത്തിന് എതിരാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യുഎസിലെ ന്യൂജേഴ്സിയില്‍ ജനിച്ച് വളര്‍ന്ന ആരതി ഗുജറാത്തുകാരിയാണ്.

ഇരുവരും ഒരുമിച്ച് അഭിനയിയ്ക്കുന്ന പുതിയ ചിത്രം സൊഗ്ഗഡു മാര്‍ച്ച് 25 വെള്ളിയാഴ്ചയാണ് പുറത്തിറങ്ങേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+