Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സമരം പിന്‍വലിച്ചു

ദില്ലി: ഏഴ് ദിവസമായി തുടരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. ടെലികോം മന്ത്രി ദയാനിധി മാരന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായും ജനങ്ങളുടെ പൊതുതാത്പര്യം കണക്കിലെടുത്ത് സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും ചര്‍ച്ചക്കു ശേഷം ദയാനിധി മാരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ബിഎസ്എന്‍എല്‍ മാനേജ്മെന്റ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് മാരന്‍ ഉറപ്പുനല്‍കി. ബിഎസ്എന്‍എല്‍ എക്സിക്യൂട്ടീവ് അസോസിയേഷന്‍ പ്രതിനിധികള്‍ മാനേജ്മെന്റുമായി മാര്‍ച്ച് 23 ബുധനാഴ്ച വൈകീട്ട് ചര്‍ച്ച നടത്തും.

അഞ്ച് വര്‍ഷം മുമ്പ് ഉറപ്പുനല്‍കിയ ജോലിക്കയറ്റം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്പതിനായിരത്തോളം എക്സിക്യൂട്ടീവുകള്‍ സമരം നടത്തിയത്. സമരം ടെലികോം സര്‍വീസിനെ ബാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+