ജിം: 96 ധാരണാപത്രങ്ങളുടെ കാലാവധി കഴിഞ്ഞു
തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സമ്മേളന (ജിം) ത്തില്‍ ഒപ്പുവച്ച 96 ധാരണാപത്രങ്ങളുടെ കാലാവധി കഴിഞ്ഞതായി വ്യവസായമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ നാലിലൊന്നായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതും സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്.
2000ല്‍ 20,000ല്‍ അധികം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു. 2005ല്‍ അത് 4292 ആയി കുറഞ്ഞു. ഈ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ 2000ല്‍ 74,000ന് മുകളിലായിരുന്നു. അതിപ്പോള്‍ 18,000മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹായങ്ങള്‍ കുറച്ചതാണ് ഇതിനു കാരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജിമ്മില്‍ ഒപ്പുവച്ച പരോഗമിക്കുന്ന പദ്ധതികളുടെ തുടര്‍ നടപടിക്ക് ധാരണാപത്രം പുതുക്കേണ്ടതില്ല. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ ഐക്യപുരോഗമന മുന്നണി സര്‍ക്കാരിന്റെ നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റീസ് ജോണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ പഠനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
വനിതാ വികസനകോര്‍പ്പറേഷനിലെ ഓഡിറ്റിംഗിനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. കോര്‍പ്പറേഷന്‍ നല്‍കിയ തുക പിരിഞ്ഞ് കിട്ടാത്ത അവസ്ഥയാണ്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications