കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ഹര്‍ജി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന ഡിവിഷന്‍ ബഞ്ച് വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
കേസിന്റെ കൂടുതല്‍ നിയമവശങ്ങളിലേക്ക് കടക്കാതെയാണ് ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചതെന്ന് ആരോപിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹര്‍ജി നല്‍കിയത്.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഉന്നതരായതിനാല്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications