Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിക്കെതിരെ തുടര്‍നടപടി ഉണ്ടായേക്കും

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട കെ. മുരളീധരനെതിരെ ഹൈക്കമാന്റ് തുടര്‍നടപടി സ്വീകരിച്ചേക്കും. മാര്‍ച്ച് 21 തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന റാലിയില്‍ നടത്തിയ പ്രസംഗത്തിലും മുരളി തന്റെ തീവ്രനിലപാട് തുടര്‍ന്നതിനാലാണ് തുടര്‍നടപടിക്ക് ഹൈക്കമാന്റ് ആലോചിക്കുന്നത്.

അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ രണ്ടു ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടിയുണ്ടാവുമ്പോള്‍ മുരളിക്കെതിരായ തുടര്‍നടപടിയും പ്രഖ്യാപിക്കാനാണ് സാധ്യത.

മുരളിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുന്നതിനെ കുറിച്ച് ഹൈക്കമാന്റ് കഴിഞ്ഞ ദിവസങ്ങളില്‍ ആലോചിച്ചിരുന്നു. കൊച്ചി റാലി കഴിഞ്ഞതിന് ശേഷമാകാം തുടര്‍നടപടി സ്വീകരിക്കുന്നതെന്ന് പിന്നീട് ഹൈക്കമാന്റ് തീരുമാനിച്ചു. കൊച്ചി റാലിയില്‍ നടത്തുന്ന പ്രസംഗത്തിലെ മുരളിയുടെ നിലപാട് കൂടി പരിശോധിച്ചതിന് ശേഷം നടപടി സംബന്ധിച്ച് തീരുമാനിക്കാമെന്ന സമീപനത്തിലാണ് ഹൈക്കമാന്റെത്തിയത്.

കൊച്ചി റാലിയില്‍ അനുരഞ്ജനത്തിനുള്ള ഒരു സൂചനയും നല്‍കാതെയാണ് മുരളി പ്രസംഗിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന് വോട്ട് ചോദിക്കാന്‍ തങ്ങളില്ലെന്നും കേന്ദ്രത്തിലേതു പോലെ കേരളത്തിലും മതേതര ജനാധിപത്യ മുന്നണി വരുമെന്നും പ്രസ്താവിച്ച മുരളി വിമതനീക്കങ്ങളില്‍ നിന്ന് പിന്നാക്കം പോകാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാക്കിയത്. ഇതോടെ മുരളിക്കെതിരെ തുടര്‍നടപടിയെടുക്കണമെന്ന തീരുമാനത്തില്‍ ഹൈക്കമാന്റ് ഉറച്ചുനില്‍ക്കാന്‍ സാധ്യതയേറി.

മുരളി തന്റെ പ്രസംഗത്തില്‍ സോണിയാഗാന്ധിയെ പ്രകീര്‍ത്തിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഹൈക്കമാന്റിനെ പ്രശംസിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരെയാണ് മുരളി സംസാരിച്ചതെന്നാണ് അഹമ്മദ് പട്ടേല്‍ പറഞ്ഞത്. മുരളിയോടുള്ള കേന്ദ്രനേതൃത്വത്തിന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന സൂചനയാണ് പട്ടേല്‍ നല്‍കിയത്.

മുരളിയെ പുറത്താക്കുകയോ മുരളിയുടെ സസ്പെന്‍ഷന്‍ കാലാവധി പ്രഖ്യാപിക്കുകയോ ആയിരിക്കും ഹൈക്കമാന്റ് സ്വീകരിക്കുന്ന നടപടി. കോഴിക്കോട് റാലിയില്‍ പങ്കെടുത്തതിന് മുരളിയെ സസ്പെന്റ് ചെയ്യുമ്പോള്‍ സസ്പെന്‍ഷന്റെ സമയപരിധി പ്രഖ്യാപിച്ചിരുന്നില്ല. ഒരു അനുരഞ്ജനത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഹൈക്കമാന്റ് സമയപരിധി പ്രഖ്യാപിക്കാതിരുന്നത്. മുരളിയെ പുറത്താക്കുന്നില്ലെങ്കില്‍ ഇക്കുറി സസ്പെന്‍ഷന്‍ എത്ര വര്‍ഷത്തേക്കാണെന്ന് ഹൈക്കമാന്റ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+