Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ടീസിന് എംഎല്‍എമാര്‍ ഇന്ന് മറുപടി നല്‍കും

തിരുവനന്തപുരം: ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ മാര്‍ച്ച് 23 ബുധനാഴ്ച മറുപടി നല്‍കും.

നോട്ടീസ് കിട്ടിയ സാഹചര്യത്തില്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 22 ചൊവ്വാഴ്ച ചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 13 എംഎല്‍എമാര്‍ക്കാണ് നിയമസഭാകക്ഷിയില്‍ നിന്ന് പുറത്താക്കാതിരിക്കുവാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഒരേ രീതിയിലുള്ള വിശദീകരണമായിരിക്കും 13 എംഎല്‍എമാരും നല്‍കുക. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ കരുണാകരന്‍ നയിച്ച റാലി അച്ചടക്കലംഘനമായി കാണുന്നില്ലെന്നും റാലിയില്‍ പങ്കെടുക്കരുതെന്ന് എഐസിയോ കെപിസിസിയോ രേഖാമൂലം അറിയിച്ചില്ലെന്നുമാണ് മറുപടി നല്‍കുകയെന്നറിയുന്നു.

ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തത് ഗുരുതരമായ അച്ചടക്കലംഘനവും പാര്‍ട്ടയെ വെല്ലുവിളിക്കുന്ന നടപടിയുമാണെന്നാണ് കാരണംകാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വി. ഡി. സതീശനാണ് ചൊവ്വാഴ്ച നോട്ടീസ് എംഎല്‍എമാര്‍ക്ക് കൈമാറിയത്. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+