ഒ. വി. വിജയന്റെ നില ഗുരുതരം
ഹൈദരാബാദ്: മൂന്നാഴ്ചയിലേറെയായി ബഞ്ചാര ഹില്‍സിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരന്‍ ഒ. വി. വിജയന്റെ നില ഗുരുതരമായി തുടരുന്നു.
അദ്ദേഹത്തിന് ചൊവാഴ്ച രാത്രി രണ്ട് തവണ ഹൃദയാഘാതമുണ്ടായി. ചൊവ്വാഴ്ച രാത്രി മുതല്‍ അദ്ദേഹം അബോധാവസ്ഥയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അദ്ദേഹത്തിന് നാല് തവണയാണ് ഹൃദയാഘാതമുണ്ടായത്. വിജയന്റെ നില ഗുരുതരമാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
മരുമകന്‍ ഹൃദ്രോഗവിദഗ്ധന്‍ ഉദയകുമാറും ഭാര്യ തെരേസയും സഹോദരി ഒ. വി. ഉഷയും അടുത്തുണ്ട്.
അതിനിടെ ജീവിതകാലത്തു നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ള ആന്ധ്രാ സര്‍ക്കാറിന്റെ പുരസ്കാരം ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങില്‍ വിജയന്റെ ഭാര്യ തെരേസക്ക് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഢി നല്‍കി.












Click it and Unblock the Notifications