Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടി ഉടനുണ്ടാകുമെന്ന് അഹമ്മദ് പട്ടേല്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സൂചിപ്പിച്ചു.

കരുണാകര വിഭാഗത്തിനെതിരെ നടപടിയുണ്ടാവുമെന്ന് ഹൈക്കമാന്റ് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ കേരളത്തിലെ കോണ്‍സ്രസ് ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായി. തന്റെ വിഭാഗത്തിലുള്ളവരെ സസ്പെന്റ് ചെയ്താല്‍ നോക്കിയിരിക്കില്ലെന്നും റാാലിയില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് തീക്കളിയാവുമെന്നും തിങ്കളാഴ്ച നടന്ന റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ കരുണാകരന്‍ സൂചിപ്പിച്ചിരുന്നു.

കരുണാകരവിഭാഗം കൊച്ചിയില്‍ റാലി നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കെപിസിസിയുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ഹൈക്കമാന്റിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്ന് പട്ടേല്‍ പറഞ്ഞു.

ഇതുവരെ ഐക്യത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും ഇനി അച്ചടക്കമാണ് പ്രധാനമായി കാണുന്നതെന്നും പട്ടേല്‍ പറഞ്ഞു.

നാല് വര്‍ഷം ഐക്യത്തിന് ഊന്നല്‍ നല്‍കിയതുകൊണ്ട് പാര്‍ട്ടിക്ക് ഒരു നേട്ടവുമുണ്ടായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. ഐക്യം കൊണ്ട് തിരഞ്ഞെടുപ്പില്‍ പ്രയോജനമില്ലെങ്കില്‍ അച്ചടക്കത്തിന് ഊന്നല്‍ നല്‍കുകയാണ് പ്രധാനം- പട്ടേല്‍ വ്യക്തമാക്കി.

അനുരഞ്ജനശ്രമങ്ങളെ ഹൈക്കമാന്റ് അംഗീകരിച്ചിട്ടില്ലെന്നാണ് പട്ടേലിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. അച്ചടക്കനടപടിയെടുക്കാതെ മുന്നോട്ടുപോവുന്നത് പാര്‍ട്ടിക്ക് ഒരു ഗുണവുമുണ്ടാക്കില്ലെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിന്റേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+