കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി നിരക്ക് കൂട്ടേണ്ടതില്ല: കമ്മിഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടതില്ലെന്ന് താരിഫ് റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി.

അതേ സമയം മഴ കുറയുകയാണെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിതതുക സര്‍ചാര്‍ജ് ഈടാക്കാമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചതായി കമ്മിഷന്‍ ചെയര്‍മാന്‍ എം. ജി. കെ. പിള്ള മാര്‍ച്ച് 23 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മഴ കുറയുകയാണെങ്കില്‍ താപവൈദ്യുതി വാങ്ങേണ്ടിവരുമെന്നത് വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ ബാധ്യത വരുത്തിവയ്ക്കുമെന്നതിനാലാണ് നിശ്ചിതതുക സര്‍ചാര്‍ജായി ഈടാക്കാമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചത്.

വൈദ്യുതി ബോര്‍ഡിന്റെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ച കമ്മിഷന്‍ കമ്മി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 492.46 കോടിയാണ് കമ്മിയെന്നാണ് ബോര്‍ഡ് കമ്മിഷനെ അറിയിച്ചത്. വിവിധ മാര്‍ഗങ്ങളിലൂടെ കമ്മി 51.31 കോടിയായി കുറയ്ക്കാനാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X