Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യപേപ്പര്‍ ചോര്‍ച്ച: മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏററ്റടുത്ത് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.

കൊച്ചിയിലും പ്രശ്നമുന്നയിച്ചു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. എറണാകുളം ഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ - ഡിറെവഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കോഴിക്കോട്ട് നടന്ന മാര്‍ച്ച് സമാധാനപരമായിരുന്നു.

തിരുവനന്തപുരത്ത് ബാരിക്കേഡുകള്‍ തള്ളി നീക്കി നിയമസഭാ മന്ദിരത്തിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജല പീരേങ്കി ഉപയോഗിച്ചു.

ആശാന്‍ സ്ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാ കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിയിട്ട് മുന്നേറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് നേരിട്ടതതോടെ സംഘര്‍ഷമുണ്ടായി.

അല്‍പസമയം ഉന്തും തള്ളും നടന്നതിന് ശേഷം പൊലീസ് ജല പീരേങ്കി ഉപയോഗിച്ചു. മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

ചോദ്യപേപ്പര്‍ ചോര്‍ച്ച കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത സിപിഎം നിയമസഭാ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നും പ്രശ്നത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകും. ചില ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരെ സസ്പെന്റ് ചെയ്ത് പ്രശ്നം ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+