ഓഹരി തട്ടിപ്പ്:ഒരാള്‍ അറസ്റില്‍
കോഴിക്കോട്: ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ ഷെയര്‍ നല്‍കാമെന്നു പറഞ്ഞ് 50 കോടി തട്ടിയ കേസില്‍ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റുചെയ്തു. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുഹമ്മദലിയെന്ന മുഹമ്മദ് കുട്ടിയാണ് പിടിയിലായത്. കേസിലുള്‍പ്പെട്ട മറ്റൊരു മലയാളിയായ നിലമ്പൂര്‍ സ്വദേശി സെയ്ത് അബ്ദുള്ള ഒളിവിലാണ്.
അമേരിക്കയിലെ ക്യൂന്‍സ് ലാന്റില്‍ ഹോളിഡ് ടൗണില്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്നു നടത്തുന്ന മലബാര്‍ ഹോട്ടലില്‍ ഓഹരി നല്‍കാമെന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പു നടത്തിയത്.ആളുകളില്‍ നിന്നും പണം വാങ്ങിയ ശേഷം 1993ല്‍ അവിടെ നിന്നും പോന്ന ഇരുവരെയും കുറിച്ച് തുടര്‍ന്ന് വിവരമില്ലാതിരുന്നതിനാല്‍ പണം നല്‍കിയവര്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യം ഗള്‍ഫിലായിരുന്ന ഇരുവരും പിന്നീട് അമേരിക്കയിലെത്തുകയായിരുന്നു. തങ്ങളാരംഭിച്ച ഹോട്ടലില്‍ കേരളത്തില്‍ നിന്നെത്തുന്ന വിഐപികളെ താമസിപ്പിച്ച് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയതിനു ശേഷമാണ് ഇവര്‍ ഓഹരി നല്‍കാമെന്നു പറഞ്ഞ് മലയാളികളും വിദേശികളുമുള്‍പ്പെടെയുള്ളവരുടെ പക്കല്‍ നിന്നും 50 ളം കോടി രൂപ തട്ടിയത്. അമേരിക്കയിലെ സിറ്റി ബാങ്ക്, നോര്‍ത്ത് ഫോര്‍ട്ട് ബാങ്ക് എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇവര്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നു. ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിരുന്നെങ്കിലും പണം നിക്ഷേപിച്ചിരുന്നില്ല.
ചതി മനസിലായവര്‍ കേരളത്തിലെ ഡിജിപിക്കാണ് ആദ്യം പരാതി നല്‍കിയത്. ഡിജിപി കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തന്റെ നാട്ടില്‍ നിന്നാണ് മുഹമ്മദ് പിടിയിലായത്. കേസിന്റെ തുടരന്വേഷണത്തിന് ഇന്റര്‍പോള്‍ സഹായം തേടാന്‍ ക്രൈംബ്രാഞ്ചിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications