വനിതാവികസന കോര്‍പ്പറേഷേന് 10 പദ്ധതികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ വികസന കോര്‍പ്പറേഷനെ സഹായിക്കുന്നതിന് 10 പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വ്യവസായമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു.
വനിതാവികസന കോര്‍പ്പറേഷന്റെ കീഴിലുള്ള വനിതാ വ്യവസായ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി ഒരു പദ്ധതി നടപ്പിലാക്കും. ദാരിദ്യ്രരേഖക്ക് താഴെയുള്ള വനിതകളെ സാമ്പത്തികമായി ഉദ്ധരിക്കുന്നതിന് അയല്‍ക്കൂട്ടം, കുടുംബശ്രീ സംഘങ്ങളിലൂടെ പദ്ധതികള്‍ നടപ്പിലാക്കും.
വനിതാ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അന്യായമായി വായ്പകള്‍ നല്‍കിയതിനെ കുറിച്ച് അന്വേഷിക്കും. ഇപ്പോള്‍ വായ്പകള്‍ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications