ലെബനണില്‍ സ്ഫോടനം: ഇന്ത്യാക്കാരന്‍ മരിച്ചു
ബെയ്റൂട്ട്: ലെബനണിലെ ബെയ്റൂട്ടില്‍ മാര്‍ച്ച് 23 ബുധനാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഒരു ഇന്ത്യാക്കാരനും പാകിസ്ഥാനിയും കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്കാണ് വടക്കന്‍ ബെയ്റൂട്ടിലെ പോര്‍ട്ട് ഓഫ് ജൗണിയിലുള്ള ഷോപ്പിംഗ് കോംപ്സക്സിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ രണ്ടുപേര്‍ ശ്രീലങ്കന്‍ വംശജരും ഒരാള്‍ ലബനണ്‍കാരനുമാണ്. സ്ഫോടനത്തിന്റെ കാരണം അറിയവായിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു.
സിറിയന്‍ ഭരണകൂടത്തോട് ആഭിമുഖ്യമുള്ളവരും സിറിയന്‍ വിരോധികളും തമ്മില്‍ ലബനണില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ട്. ലബനണ്‍ മുന്‍പ്രധാനമന്ത്രി റഫീഖ് ഹരീരി ഫെബ്രവരി 14ന് കൊല്ലപ്പെട്ടതോടെ രാഷ്ട്രീയപ്രശ്നങ്ങള്‍ ഇവിടെ രൂക്ഷമായിരിക്കുകയാണ്.












Click it and Unblock the Notifications