റിലയന്‍സ് ഇന്‍ഫോകോം അനിലിന് വിട്ടുകൊടുത്തേക്കും
ദില്ലി: റിലയസന്‍സ് ഇന്‍ഫോകോം അനില്‍ അംബാനിക്ക് വിട്ടുകൊടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. റിലയന്‍സ് സഹോദരന്‍മാര്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ ധാരണ. അതേ സമയം ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അനില്‍ അംബാനി ഉടന്‍ തന്നെ റിലയന്‍സ് ഇന്‍ഫോകോമിന്റെ ചുമതല ഏററ്റടുത്തേക്കുമെന്നാണ് അറിയുന്നത്. ധീരുഭായി അംബാനി നോളജ് സെന്ററില്‍ ബുധനാഴ്ച നടത്താനിരുന്ന ഉന്നത മാനേജ്മെന്റ് യോഗം റദ്ദാക്കിയിരുന്നു.
കമ്പനിയുടെ ഉന്നത ഉദ്യോസസ്ഥര്‍ക്ക് മാനേജ്മെന്റ് മാറുന്നതിനെ കുറിച്ച് മുകേഷ് അംബാനി സൂചന നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വത്തുതര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു സഹോദരന്റെയും ഇന്‍ഫോകോമും മറ്റ് ചില ഗ്രൂപ്പ് കമ്പനികളും മറ്റേ സഹോദരന്റെയും നിയന്ത്രണത്തിലാക്കുന്നതിന് ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. ഐസിഐസിഐ ബാങ്ക് തലനും അംബാനി കുടുംബത്തിന്റെ സുഹൃത്തുമായ കെ. വി. കമ്മത്താണ് ഒത്തുതീര്‍പ്പ് ധാരണകള്‍ക്ക് മധ്യസ്ഥത വഹിച്ചത്.












Click it and Unblock the Notifications