Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ അറേബ്യ

ദില്ലി: ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ അറേബ്യ മാര്‍ച്ച് 26 മുതല്‍ മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നു.

മറ്റ് വിമാനക്കമ്പനികളേക്കാള്‍ 50 ശതമാനം കുറഞ്ഞ ടിക്കറ്റ് നിരക്കാണ് എയര്‍ അറേബ്യ വാഗ്ദാനം ചെയ്യുന്നത്. ഷാര്‍ജയില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ അറേബ്യ നിരക്ക് 2999 രൂപയാണ്.

ഏപ്രില്‍ 29 മുതല്‍ സര്‍വീസാരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസിനു സമാന്തരമായാണ് എയര്‍ അറേബ്യയും ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നത്. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ തിരുവനന്തപുരത്തു നിന്ന് അബുദാബിക്കുള്ള ടിക്കറ്റ് നിരക്ക് 2750 രൂപയാണ്. അബുദാബിക്ക് ഇപ്പോള്‍ ഈടാക്കുന്ന നിരക്കിന്റെ 40-50 ശതമാനം കുറവാണിത്.

എയര്‍ അറേബ്യ വിമാനം ദിവസവും വൈകീട്ട് 4.40ന് ഷാര്‍ജയില്‍ നിന്നു പുറപ്പെട്ട് മുംബൈയില്‍ ഇന്ത്യന്‍ സമയം ഏഴുമണിക്ക് എത്തിച്ചേരും. രാത്രി 9.45ന് മുംബൈയില്‍ നിന്നു പുറപ്പെടുന്ന വിമാനം ഷാര്‍ജ സമയം രാത്രി 11.25ന് അവിടെയെത്തിച്ചേരും.

ഇന്ത്യയുള്‍പ്പെടെ 12സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂട്ടുവാന്‍ എയര്‍ അറേബ്യ തീരുമാനിച്ചിട്ടുണ്ടെന്ന് എയര്‍അറേബ്യയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജര്‍ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു.

എയര്‍ ഇന്ത്യാ എക്സ്പ്രസ് തുടക്കത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫിലേക്ക് കുറഞ്ഞ ചെലവില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യാ മാനേജിങ്ങ് ഡയറക്ടര്‍ വി.തുളസീദാസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+