കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം കൂട്ടി

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം കൂട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

മാര്‍ച്ച് 24 വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗമാണ് ജീവനക്കാരുടെ ക്ഷാമബത്ത 14 ശതമാനത്തില്‍ നിന്നും 17 ശതമാനമായി കൂട്ടാന്‍ തീരുമാനിച്ചത്. പെന്‍ഷന്‍കാര്‍ക്കും വര്‍ധനവ് ബാധകമാണ്.

ഈ വര്‍ഷം ജനവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ധനവ് നിലവില്‍ വരിക. വര്‍ധനവ് മൂലം 1608 കോടി രൂപയുടെ വാര്‍ഷിക ചെലവാണുണ്ടാവുക. മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതിനാല്‍ ഈ ചെലവ് 1874. 28 കോടി രൂപയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X