കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചി: കുറ്റപത്രം നല്‍കിയില്ല

  • By Staff
Google Oneindia Malayalam News

കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസിലുള്‍പ്പെട്ടവരുടെ റിമാന്റ് മാര്‍ച്ച് 31 വരെ നീട്ടി കോടതി ഉത്തരവിട്ടു. കുറ്റപത്രത്തിന്റെ കോപ്പി മാര്‍ച്ച് 24 വ്യാഴാഴ്ചയും നല്‍കിയില്ല.

കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും വിജയേന്ദ്രസരസ്വതിയും കോടതിയില്‍ ഹാജരായിരുന്നു.

കേസിന്റെ ചെലവിനു വേണ്ടി ഇന്റര്‍നെറ്റിലൂടെ സഹായം തേടിയ ഡോ.ഭാസ്കറിന് സമന്‍സയച്ച കേസില്‍ ജയേന്ദ്രസരസ്വതിക്കു വേണ്ടി അഡ്വക്കറ്റ് കെ. എസ്. ദിനകരന്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഈ കേസ് നീട്ടിവയ്ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം തയ്യാറായിട്ടുണ്ടെന്നും മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞ കേസാണിതെന്നും അതുകൊണ്ടുതന്നെ ഈ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

തനിക്കെതിരെ സമന്‍സയച്ചതിനെ ചോദ്യം ചെയ്ത് ഡോ. ഭാസ്കര്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 22ന് ഹൈക്കോടതി തള്ളിയിരുന്നു.

വധക്കേസില്‍ വ്യാജകുറ്റമേറ്റതിന് പൊലീസ് അറസ്റുചെയ്ത കെ. ടി. പളനി, സെന്തില്‍ കുമാര്‍ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X