സിയാച്ചിനില്‍ നിന്ന് സേനയെ പിന്‍വലിക്കാം: കസുരി
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരത്തെയുള്ള ധാരണയനുസരിച്ച് സിയാച്ചിനില്‍ നിന്നും സേനയെ പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസുരി പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കരാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ ഒരുക്കമാണെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കസുരി വ്യക്തമാക്കി. സിയാച്ചിനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിന് പാകിസ്ഥാന് യാതൊരു എതിര്‍പ്പുമില്ലെന്ന് കസുരി പറഞ്ഞു.
ഇന്ത്യയുമായി ഒരു ആയുധമത്സരം പാകിസ്ഥാന്റെ ലക്ഷ്യമല്ല. ഇന്ത്യയുമായി സമാധാനത്തിലേര്‍പ്പെടുന്നതിന് പാകിസ്ഥാന്‍ ഒരു രാഷ്ട്രീയ തീരുമാനമെടുത്തിട്ടുണ്ടെന്ന് കസുരി പറഞ്ഞു.












Click it and Unblock the Notifications