അനില്‍കുമാര്‍ രാജി പിന്‍വലിച്ചേക്കും
തിരുവനന്തപുരം: ഗുജറാത്തില്‍ നിന്ന് ദണ്ഡിയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന ഉമ്മന്‍ചാണ്ടി മന്ത്രി എ. പി. അനില്‍കുമാറുമായി മാര്‍ച്ച് 24 വ്യാഴാഴ്ച ഉച്ചക്കു ശേഷം ചര്‍ച്ച നടത്തും.
അനില്‍കുമാര്‍ രാജി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനില്‍കുമാര്‍ അംഗീകരിക്കാനാണ് സാധ്യത. രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ബന്ധിച്ചാല്‍ വഴങ്ങാനാണ് സാധ്യത.
രാജി പിന്‍വലിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നാണ് അറിയുന്നത്. ഗ്രൂപ്പ് വഴക്ക് മൂര്‍ഛിച്ചുനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നത് സര്‍ക്കാരിനും കെപിസിസി നേതൃത്വത്തിനും ക്ഷീണമാണെന്ന് ഔദ്യോഗികവിഭാഗം അനില്‍കുമാറിനെ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച അനില്‍കുമാര്‍ കെ. കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയപ്രശ്നങ്ങളിലേക്ക് ചര്‍ച്ച നീണ്ടില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications