കരുണാകരന്‍ കുടുംബവാഴ്ചക്ക് ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി
വഡോദര: മകനും മകള്‍ക്കും പ്രധാന രാഷ്ട്രീയപദവികള്‍ നല്‍കി കരുണാകരന്‍ കുടുംബവാഴ്ച പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി. ദണ്ഡിയാത്രയില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാനാണ് താന്‍ ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട മകനും മകള്‍ക്കും പ്രധാന രാഷ്ട്രീയപദവികള്‍ ലഭ്യമാക്കാനാണ് കരുണാകരന്റെ ശ്രമം.
പിന്നോക്കക്ഷേമവകുപ്പു മന്ത്രി എ. പി. അനില്‍കുമാറിന്റെ രാജി സ്വീകരിക്കില്ലെന്നറിയിച്ച ഉമ്മന്‍ചാണ്ടി മഹാത്മജിയുടെ ദണ്ഡിയാത്രയുടെ ഭാഗമായി യാതൊരു ചടങ്ങുകളും സംസ്ഥാനത്തു സംഘടിപ്പിക്കാത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ നിശിതമായി വിമര്‍ശിച്ചു.












Click it and Unblock the Notifications