രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി എ. പി. അനില്‍കുമാറിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് തന്റേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അനിലിന്റെ രാജിക്ക് കാരണമായ സാഹചര്യത്തെ കുറിച്ച് തനിക്ക് വ്യക്തമായി ബോധ്യമുണ്ട്. ഇതുവരെ മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിച്ച മന്ത്രിയാണ് അദ്ദേഹം.
രാജി സ്വീകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് താന്‍ കരുതുന്നതെന്നും രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗുജറാത്തിലെ ദണ്ഡിയാത്രയില്‍ പങ്കെടുത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഉച്ചക്കു ശേഷം ഉമ്മന്‍ചാണ്ടി അനില്‍കുമാറുമായി ചര്‍ച്ച നടത്തും. രാജി തീരുമാനത്തില്‍ അനില്‍കുമാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും അദ്ദേഹത്തെ കൊണ്ട് രാജി പിന്‍വലിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഔദ്യോഗികപക്ഷം.












Click it and Unblock the Notifications