ക്രൈസ്തവര്‍ പെസഹാവ്യാഴം ആഘോഷിക്കുന്നു
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ പെസഹ മാര്‍ച്ച് 24 വ്യാഴാഴ്ച ആചരിക്കുന്നു. യേശുദേവന്റെ അവസാനത്തെ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന പെസാഹാവ്യാഴം ത്യാഗത്തിന്റെയും എളിമയുടെയും സന്ദേശമാണ് തരുന്നത്.
ശിഷ്യരോടൊത്ത് അവസാനത്തെ അത്താഴത്തിനെത്തിയ യേശു ശിഷ്യരുടെ കാലുകള്‍ കഴുകിത്തുടച്ചുവെന്നും തന്നെ ഒറ്റിക്കൊടുത്ത യൂദാസിന് വീഞ്ഞില്‍ മുക്കിയ അപ്പം സ്വന്തം കയ്യാല്‍ നല്‍കിയെന്നുമാണ് വിശ്വാസം.
പെസഹായ്ക്കു ശേഷമുള്ള വെള്ളിയാഴ്ചയാണ് യേശു പാപികള്‍ക്കു വേണ്ടി കുരിശുമരണം വരിച്ചത്. ഇത് ദുഖവെള്ളിയായി ആചരിക്കുന്നു.












Click it and Unblock the Notifications