ഡാറ്റാ ബാങ്ക് സ്ഥാപിക്കും: ഇബ്രാഹിംകുഞ്ഞ്
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നുളള വായ്പകള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചു വിശദവിവരം നല്‍കാനായി സര്‍ക്കാര്‍ ഡാറ്റാ ആന്റ് ടെക്നോളജി ബാങ്ക് സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു.
ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകള്‍ക്കും കോര്‍പറേഷന്‍ പദ്ധതികളെക്കുറിച്ച് അറിയില്ല.ഇവയുടെ വിശദവിവരം പഞ്ചായത്തുകള്‍ക്കു ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കുള്ള കോര്‍പറേഷന്‍ സഹായം അര്‍ഹതയുള്ളവര്‍ക്കു തന്നെയാണ് ലഭിക്കുന്നതെന്നുറപ്പുവരുത്താന്‍ നിരീക്ഷണസെല്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വിധവകള്‍ക്കായി തുണിയലക്കു യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications