Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നിലപാട് അച്ചടക്ക സമിതി പരിശോധിക്കും

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസില്‍ ഈയിടെയുണ്ടായ പുതിയ സംഭവികാസങ്ങളില്‍ കെ. കരുണാകരന്റെ പങ്ക് എഐസിസി അച്ചടക്ക സമിതി പരിശോധിച്ചേക്കും. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കരുണാകരന്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് സമിതി ചര്‍ച്ച ചെയ്യും.

രണ്ട് ദിവസത്തിനുള്ളില്‍ അച്ചടക്കനടപടിയുണ്ടാവുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞത്. അച്ചടക്ക സമിതിയുടെ ശുപാര്‍ശകള്‍ ലഭിച്ചതിന് ശേഷമായിരിക്കും നടപടി സംബന്ധിച്ച് തീരുമാനമെടുക്കുക.

കെ. മുരളീധരനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സസ്പെന്റ് ചെയ്യപ്പെട്ടതിന് ശേഷവും ഹൈക്കമാന്റ് നിര്‍ദേശം ലംഘിച്ച് മേഖലാറാലികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയതിന് മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നിര്‍ദേശം ഹൈക്കമാന്റ് പരിഗണിച്ചുവരികയാണ്.

തിരുവനന്തപുരം റാലിയില്‍ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് പീതാംബരകുറുപ്പിനെ തത്സ്ഥാനത്തു നിന്ന് നീക്കിയേക്കും. കൊച്ചിയില്‍ റാലിയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ കാര്യമായ നടപടിക്ക് സാധ്യതയില്ല.

കരുണാകരന്റെ നിലപാടുകള്‍ അച്ചടക്ക സമിതി ചര്‍ച്ച ചെയ്യുമെങ്കിലും മുതിര്‍ന്ന നേതാവായ അദ്ദേഹത്തിനെതിരെ നടപടിക്ക് സാധ്യത കുറവാണ്. എല്‍. പി. സാഹി ചെയര്‍മാനായ അച്ചടക്കസമിതിയില്‍ മന്‍മോഹന്‍സിംഗ്, എ. കെ. ആന്റണി, ഗുലാംനബി ആസാദ്, ആര്‍. കെ. ധവാന്‍ എന്നിവരാണ് അംഗങ്ങള്‍. സമിതി യോഗത്തില്‍ മന്‍മോഹന്‍സിംഗ് പങ്കെടുക്കാനിടയില്ല. ആന്റണിയുള്‍പ്പെടെയുള്ള മറ്റു നേതാക്കള്‍ കരുണാകരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+