ചോദ്യചോര്‍ച്ച: അന്വേഷണം തമിഴ്നാട്ടിലേക്ക്
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തമിഴ്നാട്ടിലേക്ക് കൂടി വ്യാപിപ്പിച്ചു. ചോദ്യപേപ്പര്‍ അച്ചടിച്ച പ്രസിലെ ജീവനക്കാരെ ചോദ്യംചെയ്യുന്നതിനായി ക്രെംബ്രാഞ്ച് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ചോര്‍ന്ന ചോദ്യപേപ്പര്‍ യഥാര്‍ത്ഥ ചോദ്യപേപ്പറില്‍ നിന്നും പകര്‍ത്തിയ നിലയിലുള്ളതാണെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ചോദ്യപേപ്പര്‍ കെട്ട് പൊട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 12 വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications