കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: സുരക്ഷാ കാരണങ്ങളാല്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കരുതെന്ന കേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കി.

സുരക്ഷാകാരണങ്ങളാല്‍ യുകെ സന്ദര്‍ശനം റദ്ദാക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലും മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം മോഡിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. വെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടനിലേക്ക് യാത്ര തിരിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

അതിനിടെ തങ്ങളുടെ പ്രതിഷേധമാണ് മോഡിയുടെ സന്ദര്‍ശനം റദ്ദാക്കാന്‍ കാരണമായതെന്ന് മനുഷ്യാവകാശ സംഘടനയായ ആവാസ് അവകാശപ്പെട്ടു.

മോഡിക്ക് യുഎസ് വിസ നിഷേധിച്ചതിന് പിന്നാലെയാണ് ലണ്ടന്‍ സന്ദര്‍ശനത്തിന് ബ്രിട്ടന്‍ വിസ അനുവദിച്ചത്. എന്നാല്‍ മോഡിയുടെ യാത്ര ഔദ്യോഗികമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്.

വൈബ്രന്റ് ഗുജറാത്ത് പരിപാടിയില്‍ പങ്കെടുക്കാനാണ് മോഡി യുകെ സന്ദര്‍ശനത്തിന് തീരുമാനിച്ചിരുന്നത്. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ പല സംഘടനകളും മോഡിയുടെ സന്ദര്‍ശനത്തിനെതിരെ രംഗത്തു വന്നിരുന്നു. മോഡി ലണ്ടനിലെത്തിയാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് മനുഷ്യാവകാശ സംഘടനകളായ ആവാസും സൗത്ത് ഏഷ്യാ വാച്ചും പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X