രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഹോളി ആശംസകള്‍ നേര്‍ന്നു
ദില്ലി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും മാര്‍ച്ച് 25 വെള്ളിയാഴ്ച ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി സന്തോഷവും നന്മയും പ്രചരിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
ഹോളി ആഘോഷം മറ്റുളളവരെ സന്തോഷിപ്പിക്കാനും ക്ഷമിക്കാനും സഹായിക്കുന്ന വേളയാകട്ടേയെന്ന് രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം പറഞ്ഞു. നമ്മുടെ ആഹ്ലാദം മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോളി ആഘോഷം ഇന്ത്യയുടെ സാംസ്കാരികമഹത്വമാണ് വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഹോളിദിനസന്ദേശത്തില്‍ പറഞ്ഞു. സൗഹൃദങ്ങള്‍ ശക്തപ്പെടുത്താനുള്ള വേളയായ ഹോളി സമാധാനവും ഐക്യവും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications