ഗ്രേറ്റ് നിക്കോബാറില്‍ ഭൂചലനം
ദില്ലി: ഗ്രേറ്റ് നിക്കാബാര്‍ ദ്വീപില്‍ മാര്‍ച്ച് 25 വെള്ളിയാഴ്ച പുലര്‍ച്ചെ സാമാന്യം ശക്തമായ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവം വടക്കുകിഴക്കന്‍ ദിശയിലാണെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.
ഭൂചലനത്തില്‍ അപകടമോ ആള്‍നാശമോ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ഡിസംബര്‍ 26നുണ്ടായ സുനാമി ദുരന്തത്തിനു ശേഷം ആന്‍ഡമാര്‍-നിക്കോബാര്‍ ദ്വീപുകളില്‍ നിരവധി തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications