സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍
മുംബൈ: പ്രമുഖ ടി.വി സീരിയല്‍ നടിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയ കേസില്‍ മുംബൈ പൊലീസ് രണ്ടുപേരെ അറസ്റുചെയ്തു.
സീരിയലുകള്‍ക്കു വേണ്ടി സംഭാഷണങ്ങളെഴുതുന്ന ഒരാളെയും മറ്റൊരാളെയുമാണ് അറസ്റുചെയ്തതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമിതാവ് ഗുപ്ത അറിയിച്ചു. തൊഴില്‍പരമായ കാര്യത്തിനാണ് ഇവര്‍ ഭീഷണി മുഴക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ ഭീഷണിപ്പടുത്തി നിരന്തരം ഫോണ്‍കോളുകള്‍ വരുന്നുവെന്നും അതുകൊണ്ട് പൊലീസ് സംരക്ഷണം വേണമെന്നും സ്മൃതി ഇറാനി കഴിഞ്ഞയാഴ്ച പൊലീസിനോടാവശ്യപ്പെട്ടിരുന്നു.
സ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തു വരുന്ന സാസ് ഭീ കഭീ ബഹൂ ഥീ എന്ന പരമ്പരയിലൂടെ പ്രശസ്തി നേടിയ സ്മൃതി ബിജെപി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications