Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ വൈകുന്നു

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ ജോലി തേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിക്കിട്ടാന്‍ കാലതാമസം നേരിടുന്നതായി പരാതി.

ഗള്‍ഫില്‍ ജോലിക്കു പോകാന്‍ ഇന്ത്യ, യുഎഇ ഗവണ്‍മെന്റുകളുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ആദ്യം സാക്ഷ്യപ്പെടുത്തേണ്ടത് ദില്ലിയിലെ വിദേശകാര്യ മന്ത്രാലയമാണ്. ഇതിനു ശേഷം ദില്ലിയിലെ യുഎഇ എംബസിയിലോ മുംബൈ കോണ്‍സുലേറ്റിലോ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തണം. ഇവിടെ രണ്ടിടങ്ങളിലും സാക്ഷ്യപ്പെടുത്തിക്കിട്ടാന്‍ ഇപ്പോള്‍ മൂന്നുമാസത്തോളം സമയമെടുക്കുന്നുണ്ട്.

ഈ രണ്ടു സ്ഥലങ്ങളിലും ആഴ്ചയില്‍ 300 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് സാക്ഷ്യപ്പെടുത്തുകയെന്ന് വിദേശിമലയാളികളുടെ സംഘടനയായ നോര്‍ക്ക ചെയര്‍മാന്‍ ജിജി തോംസണ്‍ പറഞ്ഞു. നോര്‍ക്കയുടെ കോഴിക്കോടുള്ള റൂട്ട്സ് എന്ന ശാഖ വഴി ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നുണ്ട്. എന്നാല്‍ നോര്‍ക്കയിലൂടെ വേഗം സാക്ഷ്യപ്പെടുത്തിക്കിട്ടുന്നതിന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

മാത്രവുമല്ല, നോര്‍ക്കലിയൂടെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിക്കിട്ടാന്‍ സമയമെടുക്കുമ്പോള്‍ ട്രാവര്‍ ഏജന്റുമാരുടെ അസോസിയേഷനന്‍ വഴി പെട്ടെന്നു തന്നെ സര്‍ട്ടിഫിക്കററുകള്‍ ലഭിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക ഈടാക്കുന്ന നിരക്ക് 1250 രൂപയാണ്. ട്രാവല്‍ ഏജന്റുകള്‍ 1500 രൂപ ഈടാക്കുമെങ്കിലും 15 ദിവസത്തിനുളളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിക്കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+