ഐക്യത്തിനായി എന്തിനും തയ്യാര്‍: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഐക്യമാണ് ഏറ്റവും പ്രധാനമെന്നും ഐക്യത്തിനായി എന്തു ത്യാഗത്തിനും താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പാര്‍ട്ടിയാണ് നേതാക്കളെയും മന്ത്രിമാരെയും ഉണ്ടാക്കുന്നതെന്നും പാര്‍ട്ടിയുണ്ടെങ്കില്‍ മാത്രമേ നേതാക്കളും മന്ത്രിമാരുമുണ്ടാവൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി താന്‍ ചിലപ്പോഴൊക്കെ ഏകാധിപതിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന കെ. മുരളീധരന്റെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
എല്ലാ കോണ്‍സ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുമിച്ചുകൊണ്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അത് അസാധ്യമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications