നിരീക്ഷകനെ നിയോഗിക്കണം: കരുണാകരന്‍
തൃശൂര്‍: സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ കേരളത്തിലെ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്രനിരീക്ഷകനെ നിയോഗിക്കണമെന്ന് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി താന്‍ ഉമ്മന്‍ചാണ്ടിയെ സമീപിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. മാര്‍ച്ച് 25 വെള്ളിയാഴ്ച തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
മന്ത്രി എ. പി. അനില്‍കുമാറിന്റെ രാജിക്ക് കാരണമായ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടി ആദ്യം ധിക്കാരമാണ് കാട്ടിയതെന്ന് കരുണാകരന്‍ പറഞ്ഞു. ഹൈക്കമാന്റ് അച്ചടക്ക നടപടിയെടുക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.












Click it and Unblock the Notifications