Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാരുടെ വിശദീകരണം തള്ളിയേക്കും

തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിന് നടപടിയെടുക്കാതിരിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് 12 ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ സമര്‍പ്പിച്ച വിശദീകരണം തള്ളിയേക്കും.

എംഎല്‍എമാരുടെ അച്ചടക്ക ലംഘനം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അച്ചടക്ക സമിതിക്ക് വിടാന്‍ ഹൈക്കമാന്റിനോട് കെപിസിസി ശുപാര്‍ശ ചെയ്തേക്കും. നിയമസഭാകക്ഷിയില്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഡി. സുഗതനും പി. പി. ജോര്‍ജിനും അവരുടെ സ്ഥാനങ്ങള്‍ നഷ്ടമായേക്കും. ഡി. സുഗതന്‍ നിയമസഭാകക്ഷി സെക്രട്ടറിയും പി. പി. ജോര്‍ജ് ചീഫ് വിപ്പുമാണ്.

എംഎല്‍എമാര്‍ നല്‍കിയ സമാനമായ വിശദീകരണങ്ങള്‍ വസ്തുതാപരമല്ലെന്ന നിലപാടാണ് ഔദ്യോഗികപക്ഷത്തിനുള്ളത്. കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തില്ലെന്നും കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മാത്രമാണ് പങ്കെടുത്തതെന്നുമാണ് എംഎല്‍എമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ റാലിയും സമ്മേളനവും വേര്‍തിരിച്ചുകാണാന്‍ പറ്റില്ലെന്ന അഭിപ്രായമാണ് ഔദ്യോഗികപക്ഷത്തിന്.

പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട കെ. മുരളീധരന്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന നോട്ടീസിലെ നിര്‍ദേശത്തിന് മുരളി സംഘടിപ്പിച്ച റാലിയിലല്ല, കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് തങ്ങള്‍ പങ്കെടുത്തതെന്നുമാണ് എംഎല്‍എമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നും സമ്മേളനം സംഘടിപ്പിച്ചതില്‍ മുരളീധരന് പ്രധാന പങ്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അച്ചടക്കലംഘനം നടത്താനോ കെപിസിസി, എഐസിസി നിര്‍ദേശങ്ങള്‍ അനുസരിക്കാനോ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മൊത്തത്തില്‍ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടാണ് ഔദ്യോഗികപക്ഷത്തിന്റേത്.

കൊച്ചി റാലിയില്‍ എംഎല്‍എമാര്‍ പങ്കെടുത്തതിനെ കുറിച്ച് കെപിസിസി എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം അച്ചടക്ക സമിതിക്ക് വിടാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+