Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടിയുണ്ടായാല്‍ പുതിയ പാര്‍ട്ടി: മുരളി

കോഴിക്കോട്: അച്ചടക്ക നടപടിയുണ്ടായാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെ. മുരളീധരന്‍ വ്യക്തമായ സൂചന നല്‍കി. പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടി വിടാന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്റ് തീരുമാനത്തെ കാത്തിരിക്കുകയാണ്. നടപടിയുണ്ടായാല്‍ വേറെ വഴി നോക്കും- മുരളി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ താത്പര്യത്തിന് വിധേയമായി ഇനിയും നടപടിയുണ്ടായാല്‍ മടിച്ചുനില്‍ക്കില്ല. മറുവിഭാഗവുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ടെന്നാണ് ഇപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ പറയുന്നത്.

നടപടിയുണ്ടായാല്‍ സാങ്കേതികമായി പാര്‍ട്ടിയെ ചോദ്യം ചെയ്യേണ്ടിവരുമെങ്കിലും തങ്ങളാണ് യഥാര്‍ഥ കോണ്‍ഗ്രസെന്ന് തെളിയിക്കും. കേരള രാഷ്ട്രീയത്തില്‍ തങ്ങള്‍ നിര്‍ണായകശക്തിയായി മാറും.

കഴിഞ്ഞ നവംബറില്‍ തന്നെ പുതിയ പാര്‍ട്ടിക്ക് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നതാണ്. താനാണ് അന്ന് എതിരുനിന്നത്. പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്ക് ഇനിയും എതിരു നില്‍ക്കാനാവില്ല. എതിര്‍പക്ഷത്തിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ ഇനി തല കുനിക്കില്ല- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+