Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ ഭക്തജനത്തിരക്ക്

പന്തളം: ശബരിഗിരീശന്റെ ജന്മദിനമായ പൈങ്കുനി ഉത്രം പ്രമാണിച്ച് ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തി.

മീനമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ഭഗവാന്റെ ജന്മദിനം. ഉത്രം പ്രമാണിച്ച് മാര്‍ച്ച് 24 വ്യാഴാഴ്ച വൈകിട്ട് 5.30ന് തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

പിറന്നാള്‍ ദിനമായ മാര്‍ച്ച് 25 വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് നെയ്യഭിഷേകവും നടന്നു. പതിവ് പൂജകളായ ഉഷപൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നിവയ്ക്ക് പുറമേ പടിപൂജയും, ഉദയാസ്തമയ പൂജയും കളകാഭിഷേകവും പുഷ്പാഭിഷേകവും പ്രത്യേകചടങ്ങുകളായി ഉണ്ടായിരിക്കും.

സന്നിധാനത്ത് വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യ ഒരുക്കിയിട്ടുണ്ട്. വെളളിയാഴ്ച രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നട അടച്ച ശേഷം മേട മാസത്തിലെ വിഷു ഉത്സവത്തിനായി ഏപ്രില്‍ പത്തിന് വീണ്ടും നട തുറക്കും. ഏപ്രില്‍ 14നാണ് വിഷു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+