Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: പഴയ സ്കീം ചോദ്യപേപ്പറില്‍ മാറ്റമില്ല

തിരുവനന്തപുരം: ഭൂമിശാസ്ത്രം ഒഴികെ പഴയ സ്കീമിലുള്ള എല്ലാ എസ്എസ്എല്‍സി പരീക്ഷകള്‍ക്കും പഴയ ചോദ്യപേപ്പര്‍ തന്നെ ഉപയോഗിക്കുമെന്ന് പരീക്ഷാസെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും രാത്രിയില്‍ ഒരു വാച്ച്മാനേയും പൊലീസുകാരനേയും നിയമിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ വച്ചിരിക്കുന്ന ഇരുമ്പുലോക്കറുകള്‍ ചീഫ് സൂപ്രണ്ടിന്റേയും അഡീഷണല്‍ സൂപ്രണ്ടുമാരുടേയും സാന്നിധ്യത്തില്‍ പൂട്ടി മുദ്രവക്കും.

കണ്ണൂരും തലശേരിയിലും ഹര്‍ത്താല്‍ മൂലം നടത്താന്‍ കഴിയാതെ വന്ന പരീക്ഷകള്‍ മാര്‍ച്ച് 30ന് 10 മുതല്‍ 12 മണി വരെ നടത്തും. ഏതെങ്കിലും കാരണവശാല്‍ ഐടി പ്രാക്ടിക്കല്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ നടത്തും.

മാര്‍ച്ച് 31നു മുമ്പ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എല്ലാ പരീക്ഷാസെന്ററുകളിലും നേരിട്ടുചെന്ന് പഴയ സിലബസ് പ്രകാരമുള്ള ചോദ്യപേപ്പറുകള്‍ ചീഫ് സൂപ്രണ്ടിന്റേയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിന്റേയും സാന്നിധ്യത്തില്‍ പരിശോധിക്കേണ്ടതാണ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ സ്കൂള്‍ രജിസ്ററില്‍ രേഖപ്പെടുത്തുകയും പരീക്ഷാഭവനില്‍ അറിയിക്കുകയും വേണം.

ഏപ്രില്‍ 15, 18, 19 തീയതികളില്‍ നടക്കേണ്ട പുതിയ സ്കീം പ്രകാരമുള്ള പരീക്ഷക്കുള്ള പുതിയ ചോദ്യപേപ്പറുകള്‍ എത്തുമ്പോള്‍ പഴയ ചോദ്യപേപ്പറുകള്‍ ഇരുമ്പുസേഫിലേക്കു മാറ്റാന്‍ എല്ലാ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കാനും പരീക്ഷാസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി പരീക്ഷാസൂപ്രണ്ടുമാരുടെ യോഗം വിളിച്ചുചേര്‍ക്കാനും യോഗത്തിന്റെ വിശദാംശങ്ങള്‍ പരീക്ഷാഭവനിലെത്തിക്കാനും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+