ആന്ധ്ര: നക്സലുകള്‍ രാഷ്ട്രീയക്കാരെ വധിച്ചു
ഹൈദരാബാദ്: ആന്ധ്രയില്‍ തീവ്രവാദികള്‍ ഒരു തെലുഗുദേശം പാര്‍ട്ടി പ്രവര്‍ത്തകനേയും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും വെടിവച്ചു കൊന്നു.
നാല്‍ഗോണ്ടയിലാണ് പൊലീസുകാര്‍ക്കു വിവരം നല്‍കുന്നുവെന്നു സംശയിച്ച് ടിഡിപി പ്രവര്‍ത്തകനായ ചിന്നയെല്ലഹയെ തീവ്രവാദികള്‍ വധിച്ചത്. മെഹബൂബ് നഗറിലെ തന്റെ വീട്ടില്‍ വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പര്‍വതാലുവിനെ വധിച്ചത്.
ഇതിനിടെ അനന്തപൂര്‍ ജില്ലയില്‍ നാലു മാവോയിസ്റുകള്‍ പൊലീസ് പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 25 വെള്ളിയാഴ്ച 10 മാവോയിസ്റുകള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി. വിജയകുമാറിനു മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications