യുഎസ് ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കും
ദില്ലി: ആണവോര്‍ജ സഹകരണത്തിനും എഫ്-16, എഫ്-18 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനുമുള്ള യുഎസിന്റെ വാഗ്ദാനത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു.
മാര്‍ച്ച് 25 വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് യുഎസ്സില്‍ നിന്നും ലഭിച്ചത്. യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം താമസിയാതെ ഇന്ത്യ സന്ദര്‍ശിക്കും.
ഇതേ വാഗ്ദാനം തന്നെ യുഎസ് പാകിസ്ഥാനും നല്‍കിയിട്ടുണ്ട്. അത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇന്ത്യയുമായും ആണവസഹകരണത്തിന് തയ്യാറാണെന്ന യുഎസിന്റെ പ്രഖ്യാപനം യുഎസിന്റെ മുന്‍കാല നയത്തിലെ മാറ്റത്തിന്റെ സൂചനയാണ്.
യുഎസ് സ്റേറ്റ് സെക്രട്ടറി കോണ്ടോലിസ റൈസിന്റെ ഈയിടെയുണ്ടായ ഇന്ത്യാസന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തിയ പ്രധാനവിഷയങ്ങളിലൊന്ന് ആണവോര്‍ജ വില്പനയായിരുന്നു.












Click it and Unblock the Notifications