ട്രാവല്‍ ഏജന്റുമാര്‍ എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുന്നു
മലപ്പുറം: തങ്ങളുടെ കമ്മിഷനില്‍ രണ്ട് ശതമാനം കുറവ് വരുത്തിയതില്‍ പ്രതിഷേധിച്ച് രാജ്യത്തെ ട്രാവല്‍ ഏജന്റുമാര്‍ എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുന്നു.
ട്രാവല്‍ ഏജന്റുമാരുടെ പ്രധാന സംഘടനകളായ ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ, ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ, ഐഎടിഎ ഏജന്റ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ എന്നിവ വെള്ളിയാഴ്ച മുതല്‍ എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. തുടങ്ങാന്‍ പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളെയും ബഹിഷ്കരിക്കാനാണ് തീരുമാനം.
സ്റാര്‍ അല്ലെയ്ന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ലൈനുകളെയും ബഹിഷ്കരിക്കാനാണ് ട്രാവല്‍ ഏജന്റുമാരുടെ തീരുമാനം. ലുഫ്താന്‍സ ജര്‍മന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വെയ്സ്, കെഎല്‍എം, എയര്‍ ഫ്രാന്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയാണ് ഏജന്റുമാരുടെ ബഹിഷ്കരണ ഭീഷണി നേരിടുന്നത്.
എയര്‍ലൈന്‍സ് കമ്പനികളില്‍ നിന്നും എഴ് ശതമാനം കമ്മിഷനാണ് ഇപ്പോള്‍ ഏജന്റുമാര്‍ക്ക് ലഭിക്കുന്നത്. ഇത് അഞ്ച് ശതമാനമാക്കി കുറയ്ക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. നേരത്തെ യൂറോപ്യന്‍ എയര്‍ലൈന്‍സ് കമ്പനികള്‍ ട്രാവല്‍ ഏജന്റുമാരുടെ കമ്മിഷന്‍ കുറച്ചിരുന്നു. അന്ന് എയര്‍ ഇന്ത്യ കമ്മിഷന്‍ കുറയ്ക്കാാനുള്ള നീക്കം നടത്തിയിരുന്നില്ല.
എയര്‍ ഇന്ത്യയുട 85 ശതമാനം ടിക്കറ്റുകളും ട്രാവല്‍ ഏജന്റുമാര്‍ വഴിയാണ് ബുക്ക് ചെയ്യപ്പെടുന്നത്.












Click it and Unblock the Notifications