Get Updates
Get notified of breaking news, exclusive insights, and must-see stories!

റാലി: ആന്റണി യോഗത്തില്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ദണ്ഡി അനുസ്മരണത്തിന്റെ ഭാഗമായുള്ള ദക്ഷിണ മേഖലാ റാലിയുടെ ആലോചനാ യോഗം തിരുവനന്തപുരത്തു നടന്നു. മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി യോഗത്തില്‍ പങ്കെടുത്തില്ല.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെക്കൂടി പങ്കാളികളാക്കാന്‍ ഉദ്ദേശിച്ചാണ് റാലി നടത്തുന്നതെന്ന് തെന്നല പറഞ്ഞു. ദണ്ഡിയാത്രയുടെ സ്വാഗതസംഘം ചെയര്‍മാനായി എം.എം ഹസനെ തെരഞ്ഞെടുത്തു.

തിരുവനന്തപുരത്തുള്ള ആന്റണി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കെപിസിസിയുടെ കരുണാകര വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണെന്ന് സൂചനയുണ്ട്. ആന്റണി അനുകൂലിയായ ജി. കാര്‍ത്തികേയനും യോഗത്തിനെത്തിയില്ല. മൂകാംബികയില്‍ ദര്‍ശനത്തിനു പോകുന്നതു കൊണ്ട് തനിക്ക് യോഗത്തിനെത്താന്‍ സാധിക്കില്ലെന്ന് കാര്‍ത്തികേയന്‍ നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ കരുണാകര അനുകൂലിയും എംഎല്‍എയുമായ കെ. മോഹന്‍കുമാര്‍ ആലോചനാ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊല്ലം ഡിസിസി പ്രസിഡന്റും കരുണാകര ഗ്രൂപ്പില്‍ നിന്നും ഈയിടെ ചുവടുമാറിയ നേതാവുമായ ശൂരനാട് രാജശേഖരനും യോഗത്തിനെത്തി. മോഹന്‍കുമാറും ശൂരനാടും ഐ ഗ്രൂപ്പിന്റെ മേഖലാറാലികളില്‍ പങ്കെടുത്തിരുന്നില്ല.

ഐ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന പന്തളം സുധാകരനും യോഗത്തിനെത്തി. എന്നാല്‍ കരുണാകര അനുകൂലിയായ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പീതാംബര കുറുപ്പ് യോഗം ബഹിഷ്കരിച്ചു.

ദണ്ഡിയാത്രയുടെ അനുസ്മരണത്തിന്റെ ഭാഗമായി എപ്രില്‍ ഒമ്പതിന് തിരുവനന്തപുരത്തും 16ന് എറണാകുളത്തുമാണ് കെ പി സി സി റാലികള്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+