Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമടയിലെ കോള പ്ലാന്റ് അടക്കാന്‍ കമ്പനി തയ്യാര്‍

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കോക്കോള പ്ലാന്റ് അടച്ചുപൂട്ടാന്‍ കമ്പനി സന്നദ്ധത പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ടോണി ക്ലര്‍ക്കുമായി നടത്തിയ ചര്‍ച്ചയിലാണ് പ്ലാന്റ് സ്ഥിരമായി അടക്കാന്‍ തയ്യാറാണെന്ന് കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോസ്ഥര്‍ അറിയിച്ചത്.

കമ്പനിയുടെ ഈ തീരൂമാനത്തെ ക്ലര്‍ക്ക് സ്വാഗതം ചെയ്തു. ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്കയച്ചിട്ടുണ്ട്.

എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു മുന്‍പ് കമ്പനി അധികൃതര്‍ പ്രക്ഷോഭം നടത്തി വന്നവരുമായി ചര്‍ച്ചകള്‍ നടത്തണമെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്ലാച്ചിമട സമരകമ്മറ്റി കണ്‍വീനര്‍ ആര്‍.അജയന്‍ ആവശ്യപ്പെട്ടു. കമ്പനിക്ക് അനുകൂലമായ സംസ്ഥാനസര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ സമരവേദി തിരുവനന്തപുരത്തേക്കു മാറ്റുമെന്നും സമരകമ്മിറ്റി അംഗമായ വിളയോടി വേണുഗോപാല്‍ പറഞ്ഞു.

മൂന്നുവര്‍ഷം പിന്നിടുന്ന കൊക്കോക്കോള പ്ലാന്റിനെതിരായ തദ്ദേശവാസികളുടെ സമരം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി കമ്പനി പ്ലാച്ചിമടയില്‍ നിന്നും പ്രതിദിനം 3.50 ലക്ഷംലിറ്റര്‍ ഭൂഗര്‍ഭജലമൂറ്റുന്നുണ്ടായിരുന്നുവെന്നാണ് കണക്ക്. ഇതേത്തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുകയും പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമരം തുടങ്ങുകയുമായിരുന്നു. സാംസ്കാരിക, രാഷ്ട്രീയ, പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+