28 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി
കൊച്ചി: തമിഴ്നാട്ടില്‍ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന 28 പെണ്‍കുട്ടികളെ കൊച്ചി പൊലീസ് രക്ഷപ്പെടുത്തി.
ഗുജറാത്തിലെ തീരപ്രദേശങ്ങളിലെ ചെമ്മീന്‍ വളര്‍ത്തു കേന്ദ്രങ്ങളില്‍ ജോലിക്കായി ഇവരെ കൊണ്ടുപോവുകയായിരുന്നു എന്നാണറിയുന്നത്. ഇവരില്‍ ആറ് പെണ്‍കുട്ടികള്‍ പത്തില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.
എല്ലാവരും വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് പണം നല്‍കി ഇടനിലക്കാര്‍ ഇവരെ ജോലിക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്.












Click it and Unblock the Notifications