വയലാര്‍ രവി സഹായമഭ്യര്‍ത്ഥിച്ചതായി ആര്‍എസ്എസ്
തിരുവനന്തപുരം: 2001ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കണമെന്ന് ഭ്യര്‍ത്ഥിച്ച് കോഗ്രസ് നേതാവ് വയലാര്‍ രവി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ചെന്നിരുന്നതായി ആര്‍എസ്എസ് നേതാവ് കെ. എസ്. സുദര്‍ശന്‍.
ഒരു വാരികയ്കു നല്‍കിയ അഭിമുഖത്തിലാണ് സുദര്‍ശന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളില്‍ നിന്നകന്നു നില്‍ക്കാനും വിജയിക്കാന്‍ കോണ്‍ഗ്രസിനെ ബിജെപി സഹായിക്കണമെന്നും രവി ആവശ്യപ്പെട്ടതായി സദര്‍ശന്‍ വെളിപ്പെടുത്തി.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇടതുപക്ഷം വിജയിക്കുകയും ചെയ്തു. എന്‍ഡിഎ വോട്ടുകള്‍ കൂടി കോണ്‍ഗ്രസിനു നല്‍കിയിരുന്നെങ്കില്‍ ആറോ ഏഴോ സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നേനെ. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്തുവേണമെന്നതു സംബന്ധിച്ചുള്ള തീരുമാനം പ്രാദേശിക യൂണിറ്റുകള്‍ക്കു വിട്ടുകൊടുത്തിരിക്കുകയാണ്.
രാജ്യത്തെ തീവ്രവാദികള്‍ക്ക് ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്നും പള്ളികളില്‍ നിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് സുദര്‍ശന്‍ ആരോപിച്ചു. അതുകൊണ്ടാണ് പള്ളികളെ ആക്രമിക്കാതെ ഹിന്ദു ആരാധനാലയങ്ങള്‍ക്കു നേരെ അവര്‍ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയുടെ സഹായം അഭ്യര്‍ത്ഥിച്ചതായുള്ള ആരോപണം വയലാര്‍ രവി നിഷേധിച്ചു. താന്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications