പുതിയ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് തെന്നല
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി ആവശ്യപ്പെട്ടുകൊണ്ട് താന്‍ പുതിയ റിപ്പോര്‍ട്ടൊന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
കേരളത്തിലെ പ്രശ്നങ്ങള്‍ സോണിയാഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. അച്ചടക്ക നടപടികളെ കുറിച്ച് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. ഇക്കാര്യത്തെ കുറിച്ച് പറയേണ്ടത് കെപിസിസിയല്ല- തെന്നല വ്യക്തമാക്കി. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി ഭാരവാഹികള്‍ രാജിവയ്ക്കണമെന്ന കെ. കരുണാകരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ സാധാരണ കരുണാകരന്റെ പ്രസ്താവനകള്‍ക്ക് മറുപടി പറയാറില്ലെന്ന് തെന്നല പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് തീയതി അഖിലേന്ത്യാതലത്തിലാണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications